Advertisement

സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയറ്ററിൽ; ഒടിടി പ്ലാറ്റ്ഫോമിൽ നൽകിയാൽ വ്യവസായം തകരും: മന്ത്രി സജി ചെറിയാൻ

October 29, 2021
Google News 2 minutes Read

സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയറ്ററിലെന്ന് മന്ത്രി സജി ചെറിയാൻ. സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിൽ നൽകിയാൽ വ്യവസായം തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒ ടി ടി യെ ആശ്രയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്ത് മലയാള സിനിമകളുടെ തീയറ്റര്‍ റിലീസ് ഇന്നുമുതല്‍ ആരംഭിക്കും. റിലീസിംഗ് സംബന്ധിച്ച ആശങ്കകള്‍ക്ക് ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹാരമായതോടെയാണ് മലയാള സിനിമകള്‍ തീയറ്ററിലെത്തുന്നത്.

Read Also : മലയാള സിനിമകളുടെ തീയറ്റര്‍ റിലീസ് ഇന്നുമുതല്‍; ആദ്യം പ്രദര്‍ശനത്തിനെത്തുക ജോജു ജോര്‍ജ് ചിത്രം ‘സ്റ്റാര്‍’

ജോജു ജോര്‍ജ് ചിത്രം ‘സ്റ്റാര്‍’ ആണ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തീയറ്റര്‍ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12ന് തീയറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തും. ജോയ് മാത്യു, മാമുക്കോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുലരി ബഷീര്‍ സംവിധാനം ചെയ്ത ക്യാബിന്‍ എന്ന ചിത്രവും ഇന്ന് തീയറ്ററിലെത്തും. മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയില്‍ നിന്ന് തീയറ്ററുകളിലെത്തിക്കാന്‍ തീയറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

Story Highlights : Movies must first be shown in theaters: saji cheriyan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here