Advertisement

ട്രാവൽ ഏജൻസികൾ തുറക്കാൻ അനുവദിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം

June 11, 2021
Google News 1 minute Read

വിദേശത്തു ജോലി ചെയ്യുന്നവർക്ക് യാത്രാരേഖകൾ ശരിയാക്കേണ്ടത് അവശ്യ സേവനമായതിനാൽ ട്രാവൽ ഏജൻസികൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് ഓഫ് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ യാത്രക്കാർക്ക് സ്വയം യാത്രാരേഖകൾ ശരിയാക്കാൻ ബുദ്ധിമുട്ടുണ്ട്. ആയിരക്കണക്കിനു സാധാരണക്കാരായ പ്രവാസികളാണ് ദുരിതമനുഭവിക്കുന്നത്. ആദ്യ ലോക്ഡൗൺ കാലത്തും ഒട്ടേറെ ദിവസങ്ങൾ ഏജൻസികൾ അടച്ചിടേണ്ടി വന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് പ്രവർത്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങളായിട്ടും അനുമതി നൽകുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു.

Story Highlights: Travel agencies , Kerala GOVT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here